പുതുപ്പള്ളി : മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അന്തരിച്ചതിനെ തുടർന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മന് ചരിത്ര വിജയം. ഉമ്മൻ ചാണ്ടിയുടെ റെക്കോർഡ് ഭൂരിപക്ഷം ചാണ്ടി ഉമ്മൻ മറികടന്നു. ചാണ്ടിയുടെ ഭൂരിപക്ഷം 40,478 വോട്ട്. മറികടന്നത് 2011ൽ ഉമ്മൻ ചാണ്ടി നേടിയ 33,255 വോട്ടിന്റെ ഭൂരിപക്ഷം.
പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് പത്താം റൗണ്ട് ഫലം:
ചാണ്ടി ഉമ്മൻ (യുഡിഎഫ്) – 6130, ആകെ വോട്ട് – 60774
ജെയ്ക് സി. തോമസ് (എൽഡിഎഫ്)- 2997, ആകെ – 32255
ലിജിൻ ലാൽ (ബിജെപി)- 430, ആകെ – 5159
ലൂക്ക് തോമസ് (എഎപി)- 61, ആകെ – 698
പി.കെ. ദേവദാസ് (സ്വതന്ത്രൻ)- 3, ആകെ – 48
ഷാജി (സ്വതന്ത്രൻ)-1, ആകെ – 44
സന്തോഷ് പുളിക്കൽ (സ്വതന്ത്രൻ)-7, ആകെ – 66
നോട്ട- 34, ആകെ – 302
പത്താം റൗണ്ട് ആകെ – 9663
1 + 2 +3 + 4 + 5 + 6 +7 + 8 + 9 + 10 റൗണ്ട് ആകെ – 99,346