കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ചാണ്ടി ഉമ്മനെ കാത്തിരിക്കുന്നത് വന്‍ റെക്കോഡ്. നിലവിലെ ലീഡ് അനുസരിച്ച് ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 40000 വോട്ടുകള്‍ക്കും മുകളിലാണ്. അന്തിമ ഫലം വരുമ്പോഴും ഇത് നിലനിര്‍ത്താനായാല്‍ പുതുപ്പള്ളി മണ്ഡലത്തില്‍ ലഭിച്ച ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം എന്ന നേട്ടം ചാണ്ടി ഉമ്മന്‍ സ്വന്തമാക്കാം. സ്വന്തം പിതാവ് ഉമ്മന്‍ ചാണ്ടിയുടെ റെക്കോഡാണ് ചാണ്ടി ഉമ്മന്‍ തിരുത്തിക്കുറിക്കുന്നത്.
