കൊട്ടാരക്കര : കരിക്കം ഗ്രീൻവാലിക്കു മുന്നിൽ എം സി റോഡിൽ മീൻ വണ്ടി ഇടിച്ചു ഒരു മരണം കൂടെ ഉണ്ടായിരുന്ന കുട്ടിക്ക് ഗുരുതര പരിക്ക്. വില്ലൂർ മാത്തൻകുഴിയിൽ മോനച്ചൻ ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകൻ ലിനു (10) ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം എസ് ഐ റ്റി യിൽ ചികിത്സയിലാണ്. ഉച്ചയ്ക്ക് രണ്ടു മണിയോടെ ഗ്രീൻ വാലിയിൽ വിവാഹത്തിന് സംബന്ധിച്ച ശേഷം എം സി റോഡ് മുറിച്ചു കടക്കുമ്പോൾ കൊട്ടാരക്കര ഭാഗത്തേക്ക് അമിത വേഗതയിൽ എത്തിയ തമിഴ്നാട് രെജിസ്ട്രെഷൻ മിനി ലോറി മോനച്ചനെയും, ലിനുവിനെയും ഇടിക്കുകയായിരുന്നു. മിനി ലോറി കയറി ഇറങ്ങിയ മോനാച്ചൻ സംഭവസ്ഥലത്തു വച്ചു മരണമടഞ്ഞിരുന്നു. അമിത വേഗതയിലായിരുന്ന മിനി ലോറിയുടെ ഡ്രൈവർ ഇരുവരും റോഡ് മുറിച്ചു കടക്കുന്നത് കണ്ടു റോഡരികിൽ പാർക്ക് ചെയ്തിരുന്ന അൾട്ടോ കാറിൽ ഇടിച്ചശേഷം മോനച്ചനെയും മകനെയും ഇടിക്കുകയായിരുന്നു. മിനി ലോറി ഓടിച്ചിരുന്ന ഡ്രൈവറെ നാട്ടുകാർ പിടികൂടി പോലീസിൽ ഏല്പിച്ചു. കൊട്ടാരക്കര പോലീസ് കേസ് എടുത്തു.
