ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദി ഐഎസ്ആർഒ ആസ്ഥാനത്ത് എത്തി ശാസ്ത്രജ്ഞരെ അഭിനന്ദിച്ചു. ‘വിദേശത്തായിരുന്നപ്പോഴും എന്റെ മനസ്സ് ചന്ദ്രനൊപ്പമായിരുന്നു. ശാസ്ത്രജ്ഞര്‍ ഇന്ത്യയുടെ അഭിമാനം കാത്തു’. ഇന്ത്യയുടെ ചരിത്രനേട്ടത്തില്‍ വികാരാധീനനായി പ്രധാനമന്ത്രി പറഞ്ഞു. ശാസ്ത്ര നേട്ടത്തില്‍ അഭിമാനമുണ്ട്. ഇത് സന്തോഷം നിറഞ്ഞ കാലം. വിദേശത്തായിരുന്നപ്പോഴും തന്റെ മനസ്സ് ചന്ദ്രനൊപ്പമായിരുന്നു. ശാസ്ത്രജ്ഞര്‍ ഇന്ത്യയുടെ അഭിമാനം കാത്തു. ഇന്ത്യയെ അവര്‍ ചന്ദ്രനില്‍ എത്തിച്ചു. ശാസ്ത്രജ്ഞന്മാരുടെ കഠിനാധ്വാനത്തിനും സമർപ്പണത്തിനും സല്യൂട്ട്. ചന്ദ്രയാന്‍ 2 ഇറങ്ങിയ ഇടം തിരംഗ പോയന്റ് എന്ന് അറിയപ്പെടുമെന്നും മോദി. ചന്ദ്രയാന്‍ 3 ചന്ദ്രനില്‍ ഇറങ്ങിയ ഓഗസ്റ്റ് 23 ഇനി മുതല്‍ ദേശീയ ബഹിരാകാശ ദിനമായി ആചരിക്കും.
