ഈസ്റ്റ് കല്ലട : വിലപ്പനയ്ക്കായി കൊണ്ടുവന്ന നാലര കിലോ കഞ്ചാവുമായി മധ്യവയസ്കനെ ഈസ്റ്റ് കല്ലട പോലീസും കൊല്ലം റൂറൽ ഡാൻസാഫ് ടീമും ചേർന്ന് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം അമ്പൂരി വില്ലേജിൽ നെടുമ്പന റോഡരികത്ത് പുത്തൻവീട്ടിൽ സത്യൻ (47) ആണ് അറസ്റ്റിലായത്. ഇയാൾ മുൻപും നിരവധി കഞ്ചാവ് കേസുകളിലും കൊലപതാകശ്രമം മോഷണം തുടങ്ങിയ കേസുകളിലും പ്രതിയായിട്ടുള്ള ആളാണ്. വിൽപ്പനക്കായി കഞ്ചാവ് കടത്തിക്കൊണ്ട് വരുന്നുണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിനെത്തുടർന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി സുനിൽ എം. എൽ ഐ പി എസ് ന്റെ നിർദ്ദേശാനുസരണം ശാസ്താംകോട്ട ഡി.വൈ.എസ്.പി ഷെരീഫിന്റെ നേതൃത്വത്തിൽ ഡാൻസാഫ് ടീമംഗങ്ങൾ ആയ എസ് .ഐ ജ്യോതിഷ്, എസ്.ഐ അനിൽകുമാർ എ.എസ് ഐ രാധാകൃഷ്ണപിള്ള , സി.പി.ഒ സാജുമോൻ റ്റി , സി.പി.ഒ അഭിലാഷ് പി.എസ് , സി.പി.ഒ ദിലീപ് എസ് , സി.പി.ഒ വിപിൻ ക്ളീറ്റസ് , ഈസ്റ്റ് കല്ലട സി .ഐ സുധീഷ് കുമാർ , എസ് .ഐ ഷാനവാസ് , എസ്. ഐ പി കെ പ്രദീപ് , എസ്. ഐ ഷാജഹാൻ , എ.എസ്.ഐ മധുകുട്ടൻ, എ.എസ്.ഐ സുനിൽ, സി.പി.ഒ വിനീഷ്, സി.പി.ഒ സുരേഷ് ബാബു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
