കൊട്ടാരക്കര : എം ഡി എം എ കാപ്സ്യൂളുകളും കഞ്ചാവുമായി മൂന്നു യുവാക്കൾ എഴുകോൺ എക്സൈസിന്റെ പിടിയിൽ. കഴിഞ്ഞ ദിവസം രാത്രി എക്സൈസ് കമ്മീഷണർ റോബിൻസണിന്റെ നിർദേശ പ്രകാരം എഴുകോൺ കാക്കക്കോട്ടൂർ ഭാഗത്തു നടത്തിയ തിരച്ചിലിലാണ് സ്കൂൾ കേന്ദീകരിച്ചും മൊബൈൽ ഗേ ആപ്പുകൾ വഴി മാരകമായ മയക്കു മരുന്ന് ലഹരി കച്ചവടവും ഉപഭോഗവും നടത്തി വന്ന പ്രതികളെ പിടികൂടിയത്. എഴുകോൺ, കാക്കക്കോട്ടൂർ രാമനിലയം രാഹുൽ, (27), എഴു കോൺ മുക്കണ്ടം വാളായിക്കോട് മണി മന്ദിരത്തിൽ അനിജിത്ത്. (28) തലച്ചിറ കോക്കാട് അമീൻ മൻസിൽ അഫ്സൽ(27)എന്നിവരെയാണ് എക്സൈസ് സംഘം പിടികൂടിയത്
2.05 ഗ്രാം വരുന്ന എം ഡി എം എ യുടെ അഞ്ച് കാപ്സ്യൂളുകൾ, 0.775 ഗ്രാം എം ഡി എം എ, 20,8,5 ഗ്രാമുകൾ വരുന്ന കഞ്ചാവ് പൊതികൾ എന്നിവ പ്രതികളുടെ പക്കൽ നിന്നും കണ്ടെടുത്തു. കാക്കക്കോട്ടൂരിൽ വാടകക്ക് താമസിച്ചു വരുന്ന രാഹുലിന്റെ വീട്ടിൽ നടന്ന പരിശോധനയിലാണ് ലഹരി പദാർത്ഥങ്ങൾ കണ്ടെത്തിയത്. രാഹുൽ റൂറൽ ജില്ലയിൽ നിരവധി ലഹരി പദാർത്ഥ കേസുകളിൽ പ്രതിയാണ്. ബാംഗ്ലൂരിൽ നിന്നാണ് മയക്കു മരുന്നു ഇവർ ശേഖരിക്കുന്നതെന്നും കുറച്ചു നാളായി ഷാഡോ എക്സൈസ് സംഘം ഇവരെ നിരീക്ഷിച്ചു വരുകയായിരുന്നു. ഗേ മൊബൈൽ ആപ്പുകൾ വഴി മയക്കു മരുന്ന് ശ്രിംഗല ഉണ്ടോ എന്ന് കൂടുതൽ അന്വേഷണം നടന്നു വരുന്നു. ഒന്നാം പ്രതി രാഹുലിന്റെ ഐ ഫോണും അന്വേഷണ ഭാഗമായി കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
എഴുകോൺ ഏക്സൈസ് ഇൻസ്പെക്ടർ ജി പോൾസൺ, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ അബ്ദുൾ വഹാബ്, പ്രെവെൻറ്റീവ് ഓഫിസർ എൻ ബിജു, സി ഈ ഓ മാരായ ശരത്, ശ്രീജിത്ത്, വിഷ്ണു ഓ എസ്, ശ്യാം, വിഷ്ണു എം, ഡബ്ല്യൂ സി ഓ ശാലിനി ശശി, നിധിൻ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
