ന്യൂഡല്‍ഹി: ജമ്മു കശ്മീരിലെ പൂഞ്ചില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചു. ബാലാകോട്ട് സെക്ടറില്‍ വെച്ച് ഏറ്റുമുട്ടലിലാണ് ഭീകരരെ വധിച്ചത്.
നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറാനുള്ള ഭീകരരുടെ ശ്രമം സൈന്യം തകര്‍ത്തു. എകെ 47 തോക്ക് ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ പിടിച്ചെടുത്തു.
രഹസ്യാന്വേഷണ വിവരത്തെത്തുടര്‍ന്ന് നടത്തിയ തിരച്ചിലിലാണ് നിയന്ത്രണരേഖയ്ക്ക് സമീപം രണ്ടു ഭീകരരെ കണ്ടെത്തിയത്. കനത്ത മഞ്ഞും കാലാവസ്ഥയും മുതലെടുത്ത് ബാലാകോട്ട് സെക്ടറിലെ ഹാമിര്‍പൂരില്‍ നിയന്ത്രണ രേഖയിലൂടെ നുഴഞ്ഞു കയറാനായിരുന്നു ഭീകരരുടെ സൈന്യം.
തുടര്‍ന്ന് ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. രണ്ടു ഭീകരരെ വധിക്കുകയായിരുന്നു. ഭീകരരുടെ പക്കല്‍ നിന്നും 30 ഗ്രനേഡുകളും ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പാകിസ്ഥാനില്‍ നിന്നുള്ള മരുന്നുകളും ഭീകരരില്‍ നിന്നും കണ്ടെടുത്തതായി സൈന്യം അറിയിച്ചു.