കൊട്ടാരക്കര : കോട്ടാത്തല ജങ്ഷനിൽ അമ്മയും മകനും സഞ്ചരിച്ച സ്കൂട്ടറിൽ സ്വകാര്യ ബസ് ഇടിച്ച് മകൻ മരിച്ചു. കോട്ടാത്തല മൂഴിക്കാേട് ഗാേപുഭവനിൽ ഗോപകുമാറിന്റെയും ഡയാനയുടെയും മകൻ സിദ്ധാർഥ് ഗാേപൻ (8) ആണ് മരിച്ചത്. പുത്തൂർ – കൊട്ടാരക്കര റാേഡിൽ കോട്ടാത്തലയിൽ രാവിലെയായിരുന്നു സംഭവം. കാേട്ടാത്തല ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ചെണ്ട പഠിക്കാൻ അമ്മക്കാെപ്പം എത്തിയതായിരുന്നു സിദ്ധാർഥ്. കെ.എസ്.ആർ.ടി.സി. ബസ് ഡയാന സഞ്ചരിക്കുന്ന സ്കൂട്ടർ മുന്നോട്ട് പോകാൻ കടത്തിവിട്ടു. ഈ സമയം സ്വകാര്യ ബസ് പിന്നിൽ നിന്ന് മുന്നേറി കെ.എസ്.ആർ.ടി.സി ബസിനെ ഓർടേക്ക് ചെയ്യുന്നതിനിടെ സ്ക്കൂട്ടറിൽ ഇടിക്കുകയായിരുന്നു. ആൾക്കാർ ഓടി കൂടി ഡയാനെയെയും സിദ്ധാർത്ഥിനെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
