തിരുവനന്തപുരം: സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിച്ച ദേശീയ പതാകകളുടെ നിർമ്മാണം നിരോധിച്ചു. ദേശീയ പതാകകളുടെ നിർമ്മാണം, വിൽപ്പന, ഉപയോഗം എന്നിവയാണ് നിരോധിച്ചത്. ഹരിത പ്രോട്ടോകോൾ പാലിക്കണമെന്ന നിർദേശത്തെ തുടർന്നാണ് പ്ലാസ്റ്റിക് ഉപയോഗിച്ച് നിർമ്മിച്ച ദേശീയ പതാകകളുടെ നിർമാണത്തിലും ഉപയോഗത്തിലും പൊതുഭരണ വകുപ്പ് നിരോധനം ഏർപ്പെടുത്തിയത്.
സംസ്ഥാനത്ത് ദേശീയ പതാക ഉപയോഗിക്കുന്ന അവസരങ്ങളിൽ നിർദേശം കർശനമായി പാലിക്കണം. 2002ലെ പതാക നിയമത്തിലെ കർശന വ്യവസ്ഥകൾ പാലിച്ചാകണം ദേശീയ പതാക ഉയർത്താൻ. കോട്ടൺ, പോളിസ്റ്റർ, നൂൽ, സിൽക്ക്, ഖാദി എന്നിവ ഉപയോഗിച്ചുള്ളതോ കൈകൊണ്ട് നിമ്മിച്ചതോ, മെഷീൻ നിർമ്മിതമായതോ ആയ ദേശീയ പതാകകളാണ് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകളിൽ ഉപയോഗിക്കേണ്ടതെന്ന് പൊതുഭരണ വകുപ്പ് നിർദേശം നൽകി.