കൊട്ടാരക്കര : ഉമ്മന്നൂർ പഞ്ചായത്തിലെ ജനവിധി അട്ടിമറിച്ച് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ബിജെപിയുമായി സഖ്യം ചേർന്ന് അവിശുദ്ധ കൂട്ടുകെട്ടിലൂടെ ഭരണം കൈയ്യേറിയതിൽ പ്രതിഷേധിച്ച് എൽഡിഎഫ് ചെപ്ര പള്ളിമുക്കിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. സിപിഐ ലോക്കൽ കമ്മിറ്റിയംഗം വിൽസൺ അധ്യക്ഷനായി. സിപിഐ എം ഏരിയ കമ്മിറ്റിയംഗം ബിന്ദു പ്രകാശ് സ്വാഗതം പറഞ്ഞു. ഡിവൈഎഫ്ഐ സംസ്ഥാന ട്രഷറർ എസ് ആർ അരുൺ ബാബു, സിപിഐ എം ഏരിയ സെക്രട്ടറി പി കെ ജോണ്സന്, ലോക്കൽ സെക്രട്ടറി പി ജെ മുരളീധരൻ ഉണ്ണിത്താൻ, ജില്ല പഞ്ചായത്തംഗം ജയശ്രീ വാസുദേവൻപിള്ള, എ അധിൻ, എ നവാസ്, ആർ ബാലചന്ദ്രൻപിള്ള, സുനിൽ ടി ഡാനിയേൽ, പി വി അലക്സാണ്ടർ, എം രവിനാഥൻപിള്ള, ടി എം നെൽസൺ, ജി കെ പ്രമോദ്, മോളമ്മ ജോസ് എന്നിവർ സംസാരിച്ചു.
