കൊട്ടാരക്കര: പുലമൺ ഭരണിക്കാവ് ശിവപാർവതി ദുർഗാ ദേവി ക്ഷേത്ര ഉപദേവാലയത്തിലെ കൽവിളക്കുകൾ തകർത്ത നിലയിൽ. വെള്ളിയാഴ്ച ക്ഷേത്രത്തിലെത്തിയ ഭക്തജനങ്ങളാണ് വിളക്കുകൾ ഇളക്കിമാറ്റിയ നിലയിൽ കണ്ടെത്തിയത്.

ഉപദേശക സമിതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.