കൊട്ടാരക്കര : ശമ്പളപരിഷ്കരണ ചർച്ച ഉടൻ ആരംഭിക്കുക, ഇടക്കാല ആശ്വാസം ലഭിക്കുക, വിരമിച്ച ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടയുന്ന നടപടി അവസാനിപ്പിക്കുക, വനിതാ സൗഹൃദ ശാഖകളായി ശാഖകളെ മാറ്റുക, മൊബൈൽ ആപ്പ് യാഥാർത്ഥ്യമാക്കുക, ഡിജിറ്റൽ ഫയൽ സംവിധാനം നടപ്പാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്എഫ്ഇ ഓഫീസേഴ്സ് യൂണിയൻ (സിഐടിയു) കൊട്ടാരക്കര റീജിയൺ ആഫീസ് പടിക്കൽ അവകാശ പ്രഖ്യാപന സദസ് സംഘടിപ്പിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സി രാധാകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് എസ് രഘു അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം ഫിറോഷ് കുമാർ സംസാരിച്ചു. ജില്ലയിലെ കിഴക്കൻ മേഖലയിലെ ജീവനക്കാർ പങ്കെടുത്തു.
