കൊട്ടാരക്കര : കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിക്ക് അനുകൂലമായ സുപ്രീംകോടതിയുടെ വിധി വന്നതിൽ ആഹ്ലാദിച്ചുകൊണ്ട് കൊട്ടാരക്കര കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഹ്ളാദ പ്രകടനം നടത്തി. കൊട്ടാരക്കര കോൺഗ്രസ് ഭവനിൽ നിന്ന് ആരംഭിച്ച പ്രകടനം പുലമൺ ജംഗ്ഷനിൽ അവസാനിച്ചു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ ജി അലക്സിന്റെ അധ്യക്ഷതയിൽ ആയിരുന്നു ആഹ്ലാദപ്രകടനം.

കെപിസിസി എക്സിക്യൂട്ടീവ് മെമ്പർ അഡ്വക്കേറ്റ് അലക്സ് മാത്യു ഉദ്ഘാടനം ചെയ്തു. ബ്രിജേഷ് എബ്രഹാം, ആർ രശ്മി,ബേബി പടിഞ്ഞാറ്റിൻകര, ദിലീപ് പെരുംകുളം, പാത്തല രാഘവൻ, കലയപുരം ശിവൻ പിള്ള എന്നിവർ സംസാരിച്ചു. ഓ രാജൻ, വി ഫിലിപ്പ്, കണ്ണാട്ട് രവി, റോയ് മലയിലഴികം ,ജോൺസൺ ഡാനിയൽ, സാംസൺ വാളകം ശ്യാംകുമാർ, രാജൻബാബു, വേണു അവണൂർ, ജോൺ മത്തായി, ആർ മധു, ബാബു, സുധീർ തങ്കപ്പ ഷിബിലി നാസർ എന്നിവർ പങ്കെടുത്തു.