തിരുവനന്തപുരം : ഓണത്തിന് മുന്നോടിയായി ക്ഷേമ പെൻഷൻ അനുവദിച്ച് സർക്കാർ. രണ്ട് മാസത്തെ ക്ഷേമ പെൻഷനാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. 1550 കോടി രൂപയാണ് അനുവദിച്ചത്. ഓഗസ്റ്റ് പകുതിയോടെ വിതരണം തുടങ്ങി 23 ന് മുൻപ് എല്ലാവര്ക്കും പെൻഷനെത്തിക്കാനാണ് നിര്‍ദ്ദേശം.
