കൊട്ടാരക്കര : വെയർഹൗസിലെ ബിവറേജ് കോർപറേഷനിലെ കയറ്റിയിറക്ക് തൊഴിലാളികളുടെ കൂലി വർധനവ് നടപ്പാക്കത്താതിൽ പ്രതിഷേധിച്ച് സംയുക്ത ട്രേഡ് യൂണിയൻ്റെ നേതൃത്വത്തിൽ കൊട്ടാരക്കര ബിവറേജ് കോർപ്പറേഷൻ റീജണൽ ഓഫീസിൻ്റെ മുന്നിൽ പ്രതിഷേധ ധർണ നടത്തി. ധർണ എ ഐ ടി യൂ സി ജില്ലാ സെക്രട്ടറി ഡി. രാമകൃഷ്ണപിള്ള ഉത്ഘാടനം ചെയ്തു. സി ഐ ടി യൂ നേതാവ് ബാബു അധ്യക്ഷത വഹിച്ചു. ഐ എൻ ടി യൂ സി റീജണൽ പ്രസിഡൻ്റ് വി ഫിലിപ്പ്, യൂ ടി യൂ സി നേതാവ് മുഹമ്മദ് ഹുസൈൻ, എ ഐ ടി യൂ സി നേതാവ് സുരേന്ദ്രൻ, വഹാബ്, നന്ദൻപിള്ള, സുരേഷ്, ജേക്കബ് എന്നിവർ സംസാരിച്ചു.
