ഒഡീഷ സംസ്ഥാനത്ത് ഗുജപ്പട്ടി ജില്ലയിൽ മോഹന പോലീസ് സ്റ്റേഷനിൽ പാലക്കാട് നിന്നും ഒഡിഷയിലെത്തി മൊത്തമായി കഞ്ചാവ് വാങ്ങിയശേഷം മൊത്ത വിൽപ്പനക്കായി കേരളത്തിലേക്ക് പുറപ്പെടുന്നതിനിടയിൽ നാല് മലയാളികളും ഒരു ഒഡീഷ സ്വദേശിയും പിടിയിലായി. ഇതിൽ രാജുവിന് ഒരു വർഷം മുൻപ് 120 kg കഞ്ചാവ് കേസ് ആന്ധ്രയിൽ നിലവിലുണ്ട്. മറ്റ് പ്രതികൾക്ക് നിരവധി കേസുകൾ കേരളത്തിൽ നിലവിലുണ്ട്. ഷാജിയാണ് രാജുവിന്റെ കൂട്ടുപ്രതി . ഈ കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോയെന്ന് ഒഡിഷ പോലീസ് അന്വേഷിച്ചു വരുന്നു.
