കൊട്ടാരക്കര: നെടുവത്തൂർ ഈശ്വര വിലാസം ഹയർ സെക്കന്ററി സ്കൂളിലെ എസ് പി സി കേഡറ്റുകളുടെ ആദ്യ ബാച്ചിന്റെ പാസിംഗ് ഔട്ട് പരേഡ് നടത്തി. കൊട്ടാരക്കര ഡി വൈ എസ് പി വിജയകുമാർ ജി ഡി സല്യൂട്ട് സ്വീകരിച്ചു. എസ് പി സി കേഡറ്റുകൾ സമൂഹത്തിന് മാതൃക ആകുന്ന കാഴ്ച ലോകം തന്നെ ഉറ്റു നോക്കുകയാണെന്നും തിന്മകളെ തുടച്ചു നീക്കാൻ സ്റ്റുഡന്റ് പൊലീസിന് കഴിയുമെന്നും ഡി വൈ എസ് പി വിജയകുമാർ ജി ഡി പറഞ്ഞു. മികവ് പുലർത്തിയ കേഡറ്റുകൾക്ക് അദ്ദേഹം പുരസ്ക്കാരങ്ങൾ വിതരണം ചെയ്തു.

നെടുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് വി കെ ജ്യോതി , സ്കൂൾ പിടി എ പ്രസിഡന്റ് വി ഗോപകുമാർ , വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ സന്തോഷ് കുമാർ , വാർഡ് മെമ്പർ അശ്വതി ചന്ദ്രൻ , കൊട്ടാരക്കര സി ഐ പ്രശാന്ത് വി എസ് , എസ് ഐ ബാലാജി എസ് കുറുപ്പ് , എ എൻ ഒ ബൈജു , സ്കൂൾ പ്രിൻസിപ്പാൾ ജിജി വിദ്യാധരൻ , ഹെഡ്മിസ്ട്രസ് സിന്ധു എസ് നായർ എന്നിവർ പങ്കെടുത്തു. മികച്ച രീതിയിൽ കേഡറ്റുകൾക്ക് പരിശീലനം നൽകിയ ഡി ഐ മാരായ എസ് ഐ വാസുദേവൻ പിള്ളയേയും റിട്ടേർഡ് എസ് ഐ മാത്യു വർഗ്ഗീസിനെയും ആദരിച്ചു.