ആലുവ: ആറുവയസുകാരി ചാന്ദ്നികുമാരിയുടെ കൊലപാതകത്തിൽ പ്രതികരിച്ച് മന്ത്രിമാർ. അഞ്ചുവയസ്സുകാരി കൊലചെയ്യപ്പെട്ടു എന്നത് നാടിന്റെ നെഞ്ചുലച്ചെന്ന് മന്ത്രി വീണാ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു. പ്രതീക്ഷയോടെ കാത്തിരുന്നെങ്കിലും ദുരന്ത വാർത്തയാണ് ഒടുവിൽ എത്തിയതെന്നത് വിഷമകരമായ കാര്യമാണെന്നും വീണ ജോർജ് പറഞ്ഞു. കുട്ടിയെ തിരിച്ചുകിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. എന്താണ് പ്രതിയുടെ ലക്ഷ്യം എന്ന് അറിയണമെന്നും മന്ത്രി പി രാജീവും പ്രതികരിച്ചു. ഇന്ന് രാവിലെയോടെയാണ് ആലുവ മാർക്കറ്റിന് സമീപത്ത് നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.
കൊലപാതകം ദാരുണ സംഭവമാണെന്നും പ്രതിയെ വേഗത്തിൽ പിടികൂടിയെന്നും മന്ത്രി രാജീവ് പറഞ്ഞു. എന്താണ് ലക്ഷ്യമെന്ന് അറിയണം. കുട്ടിയെ തിരിച്ച് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതീവ ദുഃഖകരമെന്നാണ് മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചത്.