കൊട്ടാരക്കര :പടിഞ്ഞാറ്റിൻകരയിലും വല്ലത്തുമായി ക്ഷേത്രത്തിലും മുസ്ലിം പള്ളിയിലും മോഷണം നടന്നു. പടിഞ്ഞാറ്റിൻകര അമ്മൻകോവിൽ ക്ഷേത്രം, വല്ലം മുസ്ലിം തൈക്കാവ് എന്നിവിടങ്ങളിലായിരുന്നു മോഷണം. അമ്മൻകോവിൽ ക്ഷേത്രത്തിൽ കമ്മിറ്റി ഓഫീസിന്റെ പൂട്ടു തകർത്ത്, വിഗ്രഹത്തിൽ ചാർത്താൻ ഉപയോഗിച്ചിരുന്ന മൂന്ന് സ്വർണപ്പൊട്ടുകൾ കവർന്നു.
വല്ലം ഭാഗത്തുള്ള മുസ്ലിം തൈക്കാവിന്റെ വാതിൽ പൊളിച്ചു. വല്ലം കുളത്തിനു സമീപം സ്ഥാപിച്ചിരുന്ന വഞ്ചി പൊളിക്കാനുള്ള ശ്രമം വിജയിച്ചില്ല. മോഷണത്തിന്റെ സി.സി.ടി.വി.ദൃശ്യങ്ങൾ പോലീസിനു ലഭിച്ചു. പ്രതിയെ തിരിച്ചറിഞ്ഞെന്നും ഉടൻ പിടിയിലാകുമെന്നും പോലീസ് പറയുന്നു.