കൊല്ലം: അന്തർ സംസ്ഥാന കഞ്ചാവുകടത്ത് സംഘത്തിലെ മൂന്നുപേരെ പുനലൂർ പോലീസും കൊല്ലം റൂറൽ ജില്ലാ ഡാൻസഫ് ടീമും ചേർന്ന് പിടികൂടി. തമിഴ്നാട്ടിൽ നിന്നും പുനലൂരിലേക്ക് ട്രെയിൻ മാർഗ്ഗം കഞ്ചാവ് കടത്തിക്കൊണ്ടുവന്ന പുനലൂർ മൂർത്തിക്കാവ് സ്വദേശി ഷാൻ, ചാലക്കോട് സ്വദേശി സലിം ഷാ ഷാജഹാൻ, കാഞ്ഞിരമല സ്വദേശി സുബൈദ എന്നറിയപ്പെടുന്ന ആഷിക് എന്നിവരെയാണ് പുനലൂർ റെയിൽവേ സ്റ്റേഷൻ റോഡിൽ വച്ച് പിടികൂടിയത്.
ഇവരുടെ പക്കൽനിന്നും രണ്ടര കിലോയോളം കഞ്ചാവ് കണ്ടെടുത്തു. കടത്തിക്കൊണ്ടുവരുന്ന കഞ്ചാവ് ചെറു പൊതികളിലാക്കി സ്കൂൾ കുട്ടികൾക്കും മറ്റും വിൽപ്പന നടത്തിവരുന്നതാണ് വരുന്നവരാണ് പ്രതികൾ. ജില്ലാ പോലീസ് മേധാവി സുനിൽ എംഎല്ലിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ജില്ലാ ഡാൻസഫ് ടീമും പുനലൂർ ഡിവൈഎസ്പി ബി വിനോദ് പുനലൂർ ഐഎസ്എച്ച്ഒ ടി രാജേഷ് കുമാർ എസ്ഐ മാരായ അനീഷ് എംഎസ് അജികുമാർ, ഉദയൻ സിപിഐമാരായ ഗിരീഷ് എബി, വിഷ്ണു മണി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. വധശ്രമം കഞ്ചാവ് കടത്ത് പോലീസിനെ ആക്രമിച്ചത് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതികളാണ് അറസ്റ്റിലായവർ. അറസ്റ്റിലായ പ്രതികളെ കോടതിയിൽഹാജരാക്കി റിമാൻഡ് ചെയ്തു.