കൊട്ടാരക്കര : ജെ.സി.ഐ കൊട്ടാരക്കര റോയൽ സിറ്റി നേതൃത്വത്തിൽ സൌജന്യ തൈറോയിഡ് നിർണയ ക്യാമ്പ് നടത്തി. തൃക്കണ്ണമംഗൽ എസ്.കെ.വി. വി.എച്ച്.എസ്.സ്കൂളിൽ നടത്തിയ ക്യാമ്പ് പ്രസിഡന്റ് എം.സി.ഗിരീഷിന്റെ അധ്യക്ഷതയിൽ കൗൺസിലർ തോമസ് പി.മാത്യു ഉദ്ഘാടനം ചെയ്തു. കൗൺസിലർ ജോളി പി.വർഗീസ്, ചാർട്ടർ പ്രസിഡന്റ് ഗിരീഷ് മംഗലത്ത്, രഘുനാഥൻ, മുകേഷ്, ജി.ബി.ഗണേഷ്, ചാക്കോ, ഷാഫി തുടങ്ങിയവർ സംസാരിച്ചു. ഡി.ഡി.ആർ.സി.യുമായി ചേർന്നു നടത്തിയ ക്യാമ്പിൽ ഇരുന്നൂറോളം ആളുകൾ പങ്കെടുത്തു.
