പാലക്കാട്: ഷോർണൂർ റെയിൽവെ സ്റ്റേഷൻ കേന്ദ്രീകരിച്ച് ബൈക്ക് മോഷണം നടത്തുന്ന സംഘം അറസ്റ്റിൽ. ജൂലൈ മാസം ആറാം തിയതി ഷൊർണൂരിൽനിന്ന് രണ്ടുബൈക്കുകൾ മോഷണം പോയിരുന്നു. റെയിൽവേ ക്വാട്ടേഴ്സ് പരിസരത്ത് നിന്ന് നിർത്തിയിട്ട പാഷൻ പ്രോ ബൈക്കും, സിടി ടവർ ടൂറിസ്റ്റ് ഹോമിന് മുൻവശം നിർത്തിയിട്ട റോയൽ എൻഫീൽഡ് ബുളറ്റുമാണ് മോഷണം പോയത്. ബുള്ളറ്റ് മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പ്രതികൾക്ക് വേണ്ടിയുള്ള അന്വേഷണത്തിന്റെ ഭാഗമായി പുറത്തു വിടുകയും ചെയ്തിരുന്നു.
