കോട്ടയം: മലയാളി വിദ്യാർഥി യുഎസിലെ കാലിഫോർണിയയിൽ വെടിയേറ്റു മരിച്ചു. കോട്ടയം ഏറ്റുമാനൂർ കൈപ്പുഴ കാവിൽ സണ്ണിയുടെ മകൻ ജാക്സൺ (17) ആണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് സണ്ണിയുടെ കൈപ്പുഴയിലെ സഹോദരിക്കാണ് കുട്ടി കൊല്ലപ്പെട്ടതായുള്ള സന്ദേശം ലഭിച്ചത്. കുട്ടിയുടെ അമ്മ റാണി യുഎസിൽ നഴ്സാണ്. സംസ്കാര ചടങ്ങുകൾ യുഎസിൽ തന്നെ നടത്തുമെന്ന് കുടുംബം അറിയിച്ചു. 1992ൽ യുഎസിൽ എത്തിയ സണ്ണി കുടുംബസമേതം കാലിഫോർണിയയിലാണ് താമസം.
