കോട്ടയം: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അന്ത്യവിശ്രമത്തിന് പുതുപ്പള്ളി പള്ളിയിൽ പ്രത്യേക കല്ലറയൊരുങ്ങുന്നു. വൈദികരുടെ കല്ലറയ്ക്ക് സമീപമായിരിക്കും പ്രത്യേക കല്ലറ നിർമിക്കുക. കുടുംബ കല്ലറയ്ക്ക് പകരം പള്ളിയുടെ കിഴക്ക് വശത്തായാണ് പ്രത്യേക കല്ലറ പണിയുകയെന്ന് ഇടവക വികാരി ഫാ. വർഗീസ് പറഞ്ഞു. ഇന്നും നാളെയുമായി തിരുവനന്തപുരത്തും കോട്ടയത്തുമായി പൊതുദർശനത്തിന് വച്ച ശേഷം വ്യാഴാഴ്ച പുതുപ്പള്ളി പള്ളിയിൽ വച്ചാണ് ഉമ്മൻ ചാണ്ടിയുടെ സംസ്കാരച്ചടങ്ങുകൾ നടക്കുക.
