കൊല്ലം: കരുനാഗപ്പള്ളിയിൽ മധ്യ വയസ്ക്കനെ താമസസ്ഥലത്തിന് സമീപം മരിച്ചനിലയിൽ കണ്ടെത്തി. തഴവ എവിഎച്ച്എസിന് സമീപം വാടകയ്ക്ക് താമസിക്കുന്ന മൂന്നാർ സ്വദേശി ജയചന്ദ്രനാണ് മരിച്ചത്. മൃതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ട്. താമസ സ്ഥലത്തെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് വീണതാകാം മരണകാരണമെന്ന് പോലീസ് സംശയിക്കുന്നു. പ്രദേശത്ത് ദുർഗന്ധം വമിച്ചതോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
