കൊല്ലം: ചിതറ ചല്ലിമുക്ക് സൊസൈറ്റി മുക്കിൽ 21 വയസ്സുകാരനായ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. സൊസൈറ്റിമുക്ക് സ്വദേശി ആദർശ് (21) ആണ് മരിച്ചത്. വീടിനുളളിൽ അടുക്കളയോട് ചേര്‍ന്നുളള മുറിയിലാണ് മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ അച്ഛനേയും അമ്മയേയും സഹോദരനേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൊലപാതകമെന്ന് പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്.