കോട്ടയം: അമിത വിലയും പൂഴ്ത്തിവയ്പ്പും തടയുന്നതിനായി സംയുക്ത സ്ക്വാഡ് ജില്ലയിലുടനീളം പലചരക്ക്, പച്ചക്കറി വ്യാപാരസ്ഥാപനങ്ങളിൽ നടത്തി. ജില്ലയിൽ വെള്ളിയാഴ്ച 142 കടകളിൽ പരിശോധന നടന്നതായും, 64 കടകളിൽ ക്രമക്കേടുകൾ കണ്ടെത്തിയതായും ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ഇതുവരെ 61,000 രൂപ പിഴയീടാക്കി. ലീഗൽ മെട്രോളജി വകുപ്പ് പിഴയീടാക്കാനുള്ള നടപടികൾ ആരംഭിച്ചു.
