ന്യൂഡൽഹി: പറക്കുന്നതിനിടെ വിമാനത്തിൻ്റെ എമർജൻസി വാതിൽ തുറന്നയാൾക്കെതിരെ കേസ്. ജൂലൈ എട്ടിന് ഹൈദരാബാദിൽ നിന്ന് ഡൽഹിയിലേക്ക് പറന്ന ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനായ ഫുറോഖോൺ ഹുസൈൻ (40) എന്നയാൾക്കെതിരെയാണ് കേസെടുത്തത്.
ഇൻഡിഗോ 6E 5605 വിമാനത്തിലാണ് നാടകീയ സംഭവങ്ങളുണ്ടായത്. എമർജൻസി വാതിലിനോട് ചേർന്ന സീറ്റിലിരുന്ന ഫുറോഖോൺ ഹുസൈൻ വിമാനത്തിൻ്റെ എമർജൻസി വാതിൽ തുറക്കുകയായിരുന്നു. ആളുകൾ ബഹളം വെച്ചതോടെ ജീവനക്കാർ വാതിൽ അടയ്ക്കുകയും യാത്രക്കാരനെ വിമാനത്തിലെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തുകയും ചെയ്തു.