വിഷമില്ലാത്ത പച്ചക്കറി വീട്ടുവളപ്പിൽ വിളയിക്കാൻ ലക്ഷ്യമിട്ട് സംസ്ഥാന സർക്കാറിന്റെ ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിക്ക് പൊന്നാനി നഗരസഭയിൽ തുടക്കം. പൊന്നാനി കൃഷിഭവന്റെ കീഴിലുള്ള വാർഡുകളിലേക്ക് വെള്ളരി, പയർ, കയ്പ്പ, വെണ്ട എന്നീ പച്ചക്കറി തൈകളുടെ വിതരണോദ്ഘാടനം പൊന്നാനി നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു. പദ്ധതിയിൽ കർഷകർക്ക് നടീൽ വസ്തുക്കൾ നൽകുന്നതോടൊപ്പം വിത്തുകളും വിതരണം ചെയ്യുന്നുണ്ട്.
