തിരുവനന്തപുരം: ഒരു കുടുംബത്തിലെ നാലു പേരെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയും ഭർത്താവും രണ്ട് മക്കളുമാണ് വിഷം കഴിച്ചത്. ഇവരില്‍ അച്ഛനും മകളും മരിച്ചു. അമ്മയേയും മകനേയും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിങ്ങമല പുല്ലാമുക്ക് സ്വദേശി ശിവരാജൻ (56), മകൾ അഭിരാമി എന്നിവരാണ് മരിച്ചത്.
കടബാധ്യതയെ തുടർന്നുള്ള ആത്മഹത്യാ ശ്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇത് സംബന്ധിച്ചുള്ള അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വീട്ടിലെ മറ്റൊരു മുതിർന്ന സ്ത്രീയാണ് ഇന്ന് രാവിലെയോടെ നാലുപേരെയും വിഷം കഴിച്ച നിലയില്‍ കണ്ടെത്തുന്നത്. വിഷം കഴിച്ചിരുന്നെങ്കിലും മകന് രാവിലെയോടെ റൂമിന് പുറത്തേക്ക് ഇറങ്ങി വരികയും വിഷം കഴിച്ചതായി വിഴിഞ്ഞം പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് അറിയിച്ചെന്നുമാണ് റിപ്പോർട്ട്.