അഞ്ചാലുംമൂട് : മരുമകനെ ഉലക്ക കൊണ്ടടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മാവന് ജാമ്യം. തൃക്കരുവ പൂവുങ്കൽ വീട്ടിൽ വിജയകുമാറിനാണ് ഇന്ന് ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. മദ്യലഹരിയിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് പ്രതിയായ വിജയകുമാർ സഹോദരിയുടെ മകനായ ബിനുവിനെ കൊലപ്പെടുത്തിയതായാണ് പൊലീസ് എഫ്.ഐ.ആർ. വിജയകുമാറിൻ്റെ സഹോദരിക്കെതിരായ ആക്രമണം തടയുന്നതിനിടയിലാണ് ബിനു മരണപ്പെടുന്നതെന്നും പൊലീസ് ഇതിനകം റിപ്പോർട്ട് സമർപ്പിച്ചതിനാൽ വാദങ്ങൾ മുൻനിർത്തി ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം കോടതിയിൽ ചൂണ്ടിക്കാട്ടി.
പ്രതിക്കായി ഹൈക്കോടതി അഭിഭാഷകനായ രാഹുൽ വി ഐ,കാഞ്ഞാവെളി സ്വദേശി ഡെറിൻ സി ജോയ്, മരുത്തടി ശ്രീജേഷ് രാജേന്ദ്രൻ, എന്നിവർ ആണ് ഹാജരായത്. ഈ വർഷമാദ്യം ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം.