കോഴിക്കോട് : നാദാപുരം താലൂക്ക് ആശുപത്രിയിൽ ഡോക്ടർക്ക് നേരെ രോഗികളുടെ കയ്യേറ്റം. അത്യാഹിത വിഭാഗത്തിലുണ്ടായിരുന്ന ഡോ ഭരത്കൃഷ്ണയ്ക്ക് നേരെയാണ് അതിക്രമം ഉണ്ടായത്. ഡോക്ടറെ കാണാൻ രണ്ട് പേർ എത്തുകയും അതിൽ ഒരാൾ മാത്രം ഒ.പി ടിക്കറ്റ് എടുക്കുകയും ചെയ്തു. ഈ രോഗിയെ പരിശോധിച്ചതിന് ശേഷം മരുന്ന് നിർദേശിക്കുകയും ചെയ്തു. തുടർന്ന് മരുന്ന് എടുക്കാൻ നഴ്സിനെ സമീപിച്ച ഇവർ കൂടെയുള്ള ആൾക്കും മരുന്ന് വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ ഒ.പി ടിക്കറ്റ് എടുക്കാതെ മരുന്ന് നൽകാൻ കഴിയില്ലെന്ന് പറഞ്ഞതാണ് തർക്കത്തിലും കയ്യേറ്റത്തിലും എത്തിയത്. രണ്ടു പേരും മദ്യപിച്ചിരുന്നതായി ഡോക്ടർ ഭരത്കൃഷ്ണ പറഞ്ഞു.
