തിരുവനന്തപുരം: സംസ്ഥാനത്ത് 60 വയസ് പിന്നിട്ടവരുടെ പ്രത്യേക സെൻസസ് നടത്താൻ സര്‍ക്കാര്‍ തീരുമാനം. 2015 ലെ ഭിന്നശേഷി സെൻസസ് മാതൃകയില്‍ കേരളത്തിലെ വയോജന സെൻസസ് നടത്തി ഡാറ്റാ ബാങ്ക് തയ്യാറാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൂടാതെ വയോജന പദ്ധതികള്‍ സംബന്ധിച്ച് വയോധികരില്‍ അവബോധം സൃഷ്ടിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പദ്ധതികളെ കുറിച്ച് ശരിയായ അവബോധമില്ലാത്തത് അര്‍ഹരായ പലര്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാകാൻ തടസ്സമാകുന്നുണ്ട്. അതുകൊണ്ടുതന്നെ വാര്‍ഡ് മെമ്പര്‍മാര്‍, ഹെല്‍ത്ത് ഇൻസ്പെക്ടര്‍മാര്‍, സാമൂഹ്യ നീതി വകുപ്പ് ഉദ്യോഗസ്ഥര്‍, ആശാ വര്‍ക്കര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ മുതലായവരെ പ്രയോജനപ്പെടുത്തി അവബോധം വളര്‍ത്തുന്നതിന് നവേണ്ട നടപടികള്‍ സ്വീകരിക്കാൻ പിണറായി വിജയൻ നിര്‍ദ്ദേശം നല്കി.ഇവയ്ക്ക് പുറമെ അനാഥ/ അഗതി/ വൃദ്ധ മന്ദിരങ്ങളുടെ പ്രവര്‍ത്തനം സംബന്ധിച്ചും വിവരശേഖരണം നടത്തും.