ഡൽഹി: ഉത്തരേന്ത്യയിൽ മഴക്കെടുതി രൂക്ഷം. പ്രധാന നഗരങ്ങളടക്കം നിരവധി പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. വാഹനങ്ങളും കെട്ടിടങ്ങളും ഒഴുകിപ്പോയി. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങൾക്കിടെ മുപ്പത്തിയേഴിലധികം പേരാണ് മരിച്ചത്.
ഡൽഹിയിലും കനത്ത മഴയാണ്. യമുന നദിയിലെ ജലനിരപ്പ് കുത്തനെ ഉയരുകയാണ്. ഇന്നലെ വൈകുന്നേരത്തോടെ 205.33 മീറ്ററായ ജലനിരപ്പ് ഇന്ന് രാവിലെ 206.24 ആയി ഉയർന്നു. പ്രതീക്ഷിച്ചതിലും വേഗത്തിലാണ് ജലനിരപ്പുയർന്നതെന്ന് അധികൃതർ അറിയിച്ചു. വെള്ളപ്പൊക്ക സാദ്ധ്യതയുള്ള പ്രദേശങ്ങളിൽ നിന്ന് ആളുകളെ ദുരുതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.