കൊല്ലം ;;രവീന്ദ്രനാഥൻ നായർ ( അച്ചാണി രവി ) ഒട്ടേറെ സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചു. പ്രമുഖ കശുവണ്ടി വ്യവസായി കൂടിയാണ് ജനറൽ പിക്ചേഴ്സ് രവീന്ദ്രനാഥൻ നായർ. സ്വയംവരം, തമ്പ് , വിധേയൻ , കുമ്മാട്ടി, പോക്കുവെയിൽ, അനന്തരം, അച്ചാണി സിനിമകൾ മലയാളികൾക്ക് സമ്മാനിച്ചു . പബ്ലിക് ലൈബ്രറി, സോപാനം ഓഡിറ്റോറിയം, ആർട്ട് ഗാലറി, ഉഷ, പ്രണവം തീയറ്ററുകൾ അങ്ങനെ കൊല്ലത്തിന് എണ്ണിയാൽ ഒടുങ്ങാത്ത വിലപ്പെട്ട സംഭാവനകൾ നൽകിയ രവി മുതലാളിയുടെ ഓർമ്മകൾക്ക് മുമ്പിൽ ആദരാഞ്ജലികൾ.
