തിരുവന്തപുരം ഫോർട്ട് സ്റ്റേഷൻ പരിധിയിൽ മണക്കാട് മുക്കോലക്കൽ ക്ഷേത്രത്തിനു സമീപം ഐശ്വര്യയിൽ ബാലസുബ്രഹ്മണ്യന്റെ വീട്ടിലാണ് തലസ്ഥാനത്തെ ഞെട്ടിച്ച മോഷണം നടന്നത്. കുടുംബം ഇന്നലെ തൃച്ചന്തൂരില്‍ ക്ഷേത്രദര്‍ശനത്തിന് പോയപ്പോഴാണ് മോഷ്ടാക്കൾ അകത്തുകയറി മോഷണം നടത്തിയതെന്ന് വീട്ടുകാർ പറഞ്ഞു. റൂമിലെ സാധനങ്ങൾ വാരിവിതറിയ നിലയിലായിരുന്നു. എന്നാൽ, ബലപ്രയോഗത്തിലൂടെ വാതിൽ തുറന്ന ലക്ഷണമില്ല. അതുകൊണ്ടുതന്നെ ദുരൂഹതയുണ്ടെന്നാണ് പോലീസ് പറയുന്നത്. സംഭവസ്ഥലത്ത് വിരലടയാള വിദഗ്ധരും പോലീസും പരിശോധിച്ചു.
കടപ്പാട്