കണ്ണൂർ: പനി ബാധിച്ചു ഒൻപതു വയസുകാരി മരിച്ചു. തലശേരി ജനറൽ ആശുപത്രിയിലെ നഴ്സിങ് ഓഫീസർ മലപ്പുറം മങ്കട സ്വദേശി ജനിഷയുടെ മകൾ അസ്ക സോയയാണ് പനി ബാധിച്ച് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് ജനറൽ ആശുപത്രി ൽ കുട്ടിയെ പ്രവേശിപ്പിച്ചത്. പുലർച്ചെ രണ്ട് മണിയോടെ അപസ്മാരമുണ്ടായതിനെ തുടർന്ന് കോഴിക്കോടേക്ക് റഫർ ചെയ്തു. ആംബുലൻസിൽ വടകര എത്തുമ്പോഴേക്കും ഗുരുതരാവസ്ഥയിലായിരുന്നു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി വെന്റിലേറ്ററിൽ പുലർച്ചെ അഞ്ചു മണിയോടെയാണ് മരണം സംഭവിച്ചത്.