അമ്പലപ്പുഴ : ശക്തമായ കാറ്റിൽ മരം കടപുഴകി വീട് തകർന്നു. പുറക്കാട് പഞ്ചായത്ത് 14ാം വാർഡ് ആനന്ദേശ്വരം സ്കൂളിനുസമീപം സജിത്തിന്റെ വീടിന് മുകളിലേക്കാണ് സമീപത്തുനിന്ന തേക്കുമരം കടപുഴകിയത്. തിങ്കളാഴ്ച വൈകീട്ട് 3.30ഓടെയായിരുന്നു സംഭവം. വീടിന്റെ ആസ്ബസ്റ്റോസ് ഷീറ്റുകളും ഭിത്തിയും തകർന്നു.
