കൊല്ലം :- ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ അന്താരാഷ്ട്ര തലത്തിൽ ആചരിക്കുന്ന ലഹരിവിരുദ്ധ ദിനത്തിൽ പട്ടത്താനം വിമലഹൃദയ ഗേൾസ് ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികളും അധ്യാപകരും അനധ്യാപകരും പങ്കാളികളായി. രാവിലെ സ്കൂൾ അസംബ്ലിയിൽ ആരംഭിച്ച ലഹരിവിരുദ്ധ പരിപാടികളുടെ ഉദ്ഘാടനം ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്രാൻസിനി മേരി നിർവ്വഹിച്ചു. തുടർന്ന് സൈക്കിൾ റാലിയും കാൽനട റാലിയും സംഘടിപ്പിച്ചു. വൈകുന്നേരം അഞ്ച് മണിക്ക് ചിന്നക്കട ബസ്ബേയിൽ വിദ്യാർത്ഥിനികളുടെ ഫ്ലാഷ് മൊബും ലഹരി വിരുദ്ധഗാനവും ഉണ്ടായിരുന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഫ്രാൻസിനി മേരി ലഹരിവിരുദ്ധ സന്ദേശം നൽകി.
അധ്യാപകരായ ബ്ലെയ്സി ഫെർണാണ്ടസ്, ജോസ്ഫിൻ ടി, ബിജു പി തോമസ്, ടെന്നിസൻ തോമസ് എന്നിവർ ലഹരിവിരുദ്ധ പരിപാടികൾക്ക് നേതൃത്വം നൽകി
