കൊട്ടാരക്കര : ആരോഗ്യവിഭാഗം നഗരത്തിലെ വിവിധ ഹോട്ടലുകൾ, സ്ഥാപനങ്ങൾ എന്നിവയിൽ നടത്തിയ പരിശോധനയിൽ റെയിൽവേ സ്റ്റേഷൻ ജങ്ഷനിലെ പലാറ്റിനോ മൾട്ടികുസിൻ റസ്റ്റോറന്റിൽ (ലക്ഷ്മി ബേക്കറി )നിന്ന് കേടായ പഴവർഗ്ഗങ്ങൾ, പഴകിയ ചപ്പാത്തി, ന്യൂഡിൽസ്, ബിരിയാണിയുടെ സലാഡ്, വറത്ത മത്സ്യം എന്നിവയും, കൈരളി ഹോട്ടലിൽ നിന്ന് പഴകിയ ചിക്കൻകറി, ബീഫ്കറി, ചോറ്, പുളിശ്ശേരി എന്നിവയും, ഡി-കേക്ക് വേൾഡ്, നന്മ വെജിറ്റേറിയൻ ഹോട്ടൽ എന്നിവിടങ്ങളിൽ നിന്ന് നിരോധിത പ്ലാസ്റ്റിക് ഉൽപന്നങ്ങളും പിടിച്ചെടുത്തു. പിഴ അടയ്ക്കുന്നതിന് ഈ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. തുടർന്നും പരിശോധനകൾ ഉണ്ടാകുമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
