പത്തനംതിട്ട : പത്തു വര്‍ഷമോ അതിനു മുകളിലോ ആയ ആധാര്‍ കാര്‍ഡിലെ പൗരന്മാരുടെ വ്യക്തി വിവരങ്ങളും, വിലാസവും പുതുക്കണമെന്ന് സംസ്ഥാന ആധാര്‍ ഡയറക്ടര്‍ വിനോദ് ജേക്കബ് ജോണ്‍ അറിയിച്ചു. ജില്ലയിലെ ആധാര്‍ അപ്ഡേഷനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് ബി. രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാതല നിരീക്ഷണ സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധാര്‍ കാര്‍ഡ് ലഭിച്ച് പത്തു വര്‍ഷമോ അതിനു മുകളിലോ ആയിട്ടുള്ളതും, ആധാര്‍ എടുത്ത സമയത്ത് നല്‍കിയിട്ടുള്ള വ്യക്തിഗത വിവരങ്ങള്‍ പിന്നീട് ഭേദഗതി വരുത്താത്തവരുമായ എല്ലാ വ്യക്തികളും പേര്, വിലാസം എന്നിവ തെളിയിക്കുന്നതിനുള്ള രേഖകള്‍ ആധാര്‍ പോര്‍ട്ടലില്‍ ചേര്‍ത്ത് അപ്ഡേറ്റ് ചെയ്യണം.