കൊട്ടാരക്കര : ആർ.ശങ്കർ ഫൗണ്ടേഷനും ശ്രീനാരായണ ഗുരു സിവിൽ സർവീസ് അക്കാദമിയും ചേർന്ന് പ്രതിഭകളെ ആദരിക്കലും മാർഗ്ഗ നിർദ്ദേശക ക്ലാസും നടത്തുന്നു. 18-ന് രാവിലെ ഒമ്പതിന് പാങ്ങോട് കുഴിക്കലിടവക എസ്.എൻ.ജി. വി.എച്ച്.എസ്.സ്കൂളിൽ മുൻ മന്ത്രി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും. കോവൂർ കുഞ്ഞുമോൻ പ്രഭാഷണം നടത്തും. ഡോ.എ.മോഹൻ കുമാർ, ടി.എസ്.ഷൈജു എന്നിവർ സിവിൽ സർവീസ് മാർഗ്ഗനിർദ്ദേശക ക്ലാസും വ്യക്തിത്വ വികസന ക്ലാസും നയിക്കും. മൂന്നിന് ഉപഹാര സമർപ്പണ സമ്മേളനം സ്കൂൾ മാനേജർ ഓമന ശ്രീറാം ഉദ്ഘാടനം ചെയ്യും. ജില്ലയിൽ പ്ലസ് ടു പരീക്ഷയിൽ എ പ്ലസ് നേടിയ വിദ്യാർഥികളെയും സിവിൽ സർവീസ് റാങ്ക് ജേതാവ് മധുശ്രീയെയും ആദരിക്കുമെന്ന് ഫൗണ്ടേഷൻ ചെയർമാൻ ആർ.ഭാനു, ജന.സെക്രട്ടറി സത്യപാലൻ, കല്ലുംപുറം വസന്തകുമാർ എന്നിവർ പറഞ്ഞു.
