ന്യൂഡൽഹി:ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചു. കേന്ദ്ര റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അട്ടിമറി അടക്കമുള്ള കാര്യങ്ങള്‍ ട്രെയിന്‍ അപകടത്തിന് പിന്നിലുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ അന്വേഷിക്കാനാണ് സി ബി ഐ അന്വേഷണം പ്രഖ്യാപിച്ചതെന്നും റെയില്‍വേ മന്ത്രി അറിയിച്ചു.
ട്രെയിന്‍ അപകടത്തെക്കുറിച്ച് പ്രതിപക്ഷത്ത് നിന്നും വലിയ വിമര്‍ശനം സര്‍ക്കാര്‍ നേരിടുകയാണ്. രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കള്‍ റെയില്‍വേ മന്ത്രിയുടെ രാജി ആവ്യപ്പെടുകയും ചെയ്തു. പ്രതിപക്ഷത്തെയും നിശബ്ദരാക്കുക എന്ന ഉദ്ദേശവും ഇപ്പോഴത്തെ സി ബി ഐ അന്വേഷണ പ്രഖ്യാപനത്തിന് പിന്നിലുണ്ടെന്ന് സൂചനയുണ്ട്.