എഴുകോൺ : പാസ്പോർട്ട് ഓഫീസിലെ ആവശ്യത്തിനായി പിസിസി നൽകുന്നതിന് കൈക്കൂലി വാങ്ങിയ പോലീസ് ഉദ്യോഗസ്ഥനെ വിജിലൻസ് പിടികൂടി. എഴുകോൺ സ്റ്റേഷനിലെ എസ് സി പി ഓ ആറ്റുവാശ്ശേരി സ്വദേശി ആ പ്രദീപ്കുമാർ(47) ആണ് പിടിയിലായത്. വിദേശത്തേക്ക് പോകുന്നതിനായി ഈ മാസം 25ന് പാസ്പോർട്ട് ഓഫീസിൽ ഓൺലൈനായി അപേക്ഷ നൽകിയിരുന്നു എഴുകോൺ സ്വദേശി. പാസ്പോർട്ട് ഓഫീസിൽനിന്ന് എഴുപുന്ന പോലീസ് സ്റ്റേഷനിലേക്ക് അന്വേഷണത്തിനായി അയച്ചു. യുവാവിന്റെ വീട്ടിൽ നേരിട്ട് എത്തിയ പോലീസ്, സ്റ്റേഷനിലേക്ക് വരണം എന്ന് ആവശ്യപ്പെടുകയും സ്റ്റേഷനിൽ ചെന്നപ്പോൾ ചില കാര്യങ്ങളൊക്കെ ഉണ്ട് എന്ന് പറഞ്ഞ് വിടുകയും ചെയ്തു. അടുത്തദിവസം ഫോണിൽ വിളിച്ചപ്പോൾ നേരിട്ട് പിന്നെയും സ്റ്റേഷനിൽ ഹാജരാവാൻ പറഞ്ഞു. ഇപ്പോഴാണ് കൈക്കൂലിയായി പൈസ ആവശ്യപ്പെട്ടത്. ഇതേത്തുടർന്ന് യുവാവ് വിജിലൻസ് എസ്പിക്ക് പരാതി നൽകുകയും വിജിലൻസ് സംഘം എഴുകോൺ സ്റ്റേഷനിൽ എത്തി പരാതിക്കാരൻ നൽകിയ 500 രൂപ പ്രദീപ് കൈപ്പറ്റി ഉടനെ അറസ്റ്റ് ചെയ്യുകയും ആയിരുന്നു. ഇൻസ്പെക്ടർമാരായ ജോഷി അബ്ദുൽ റഹ്മാൻ ബിജു സാനി ജസ്റ്റിൻ എസ്ഐ മാരായ സുനിൽ എന്നിവരാണ് അറസ്റ്റ് ചെയ്തത്
