ന്യൂഡല്‍ഹി: കേന്ദ്ര റെയില്‍വേമന്ത്രി അശ്വിനി വൈഷ്ണവ് ഒഡീഷയിലെ ബാലസോറിലുണ്ടായ ട്രെയിൻ അപകട സ്ഥലം സന്ദര്‍ശിച്ചു. സംഭവത്തിൽ അദ്ദേഹം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിന്റെ മൂലകാരണം കണ്ടെത്തണമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.
ഇന്നലെ രാത്രി 7.20ന് ബാലസോര്‍ ജില്ലയിലെ ബഹനാഗ ബസാര്‍ സ്റ്റേഷനു സമീപമുണ്ടായ അപടത്തില്‍ ഇതുവരെ 233 പേരാണ് മരിച്ചത്. 900ലേറെ പേര്‍ക്ക് പരുക്കേറ്റു. ബസാര്‍ സ്റ്റേഷനു സമീപം പാളം തെറ്റി തൊട്ടടുത്ത ട്രാക്കിലേക്കു മറിഞ്ഞ ബെംഗളൂരു – ഹൗറ (12864) സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിലേക്ക് കൊല്‍ക്കത്തയിലെ ഷാലിമാറില്‍നിന്നു ചെന്നൈ സെൻട്രലിലേക്കു പോകുകയായിരുന്ന കൊറമാണ്ഡല്‍ എക്സ്പ്രസ് (12841) ഇടിച്ചുകയറുകയായിരുന്നു.