ന്യൂഡല്‍ഹി: മൺസൂൺ കാലത്ത് സാധാരണ മഴ ലഭിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ജൂൺ 1 ന് മുമ്പ് മണ്‍സൂണ്‍ എത്താനുള്ള സാധ്യത കുറവാണെന്നും ജൂൺ 4 ഓടെ മൺസൂൺ കേരളത്തിൽ എത്തുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച് രാജ്യത്ത് സാധാരണ മഴയുടെ 96 ശതമാനവും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
