സിവിൽ സർവീസ് പരീക്ഷയിൽ പെന്തെക്കോസ്തു വിദ്യാർത്ഥി ഫെബിൻ ജോസ് തോമസിന് മികച്ച വിജയം
പത്തനാപുരം : സിവിൽ സർവീസ് പരീക്ഷയിൽ പെന്തെക്കോസ്തു വിദ്യാർത്ഥി ഫെബിൻ ജോസ് തോമസിന് മികച്ച വിജയം. പിടവൂർ വല്യാനെത്ത് ജോസ് ബംഗ്ലാവിൽ ജോസ് തോമസിന്റെയും ലത ജോസിന്റെയും മകൻ ഫെബിൻ ജോസ് തോമസ് ആണ് വിജയം കരസ്ഥമാക്കിയത്. കൊട്ടാരക്കര ഗ്രേസ് ചർച് ഓഫ് ഗോഡ് സഭാംഗമായ ഫെബിൻ സഭയുടെ യുവജന സംഘടനകളിൽ സജീവ സാന്നിധ്യം ആണ്. എൻഐടി കോഴിക്കോട് നിന്നും എഞ്ചിനീറിങ്ങിൽ ബിരുദം നേടിയ ശേഷം ആണ് ഫെബിൻ ഡൽഹിയിലും തുടർന്ന് തിരുവനന്തപുരത്തും സിവിൽ സർവീസ് പരീക്ഷയുടെ പരിശീലനം ചെയ്തത്.