രാജ്യത്തിലെ തന്നെ ഏറ്റവും പുരോഗമനപരമായ പല നിയമനിർമാണങ്ങൾക്കും വേദിയായ കേരള നിയമസഭയിലെ അംഗങ്ങൾ എക്കാലവും ജനങ്ങളുടെ പ്രതീക്ഷ ഉയർത്തിപ്പിടിച്ചവരെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. രാജ്യത്തിലെ തന്നെ ഏറ്റവും മനോഹരവും പ്രൗഢവുമായ നിയമസഭാ മന്ദിരങ്ങളിൽ ഒന്നാണ് നമ്മുടേത്. ഇവിടെ രൂപംകൊണ്ട പല നിയമങ്ങളും സാമൂഹിക,
രാഷ്ട്രീയ രംഗങ്ങളിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചു. ജനങ്ങളുടെ പ്രതീക്ഷയും ആശങ്കയും ആഹ്ലാദവും പ്രതിഷേധവും എല്ലാം പ്രതിഫലിക്കുന്ന ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് നിയമസഭ. അത് എക്കാലവും ഉയർത്തിപ്പിടിച്ചവരാണ് നമ്മുടെ സാമാജികർ എന്നതിൽ നമുക്ക് അഭിമാനിക്കാം, ഗവർണർ പറഞ്ഞു. കേരളത്തെ സാമൂഹികക്ഷേമം, സുസ്ഥിരവികസനം എന്നിവയിൽ മാതൃകയാക്കി തീർത്തതിൽ ഓരോ സാമാജികന്റേയും ആശയവും സംഭാവനകളും ഉണ്ടെന്ന് ഗവർണർ കൂട്ടിച്ചേർത്തു.