പുതുശ്ശേരി: Great B Traders Pvt Ltd എന്ന പണമിടപാട് സ്ഥാപനം വഴി ചന്ദ്രനഗർ സ്വദേശിനിയായ മദ്ധ്യവയസ്കയിൽ നിന്നും അൻപത് ലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് കേസ്. നിക്ഷേപിച്ച തുകയുടെ 5% ലാഭ വിഹിതം മാസം തോറും നൽകാമെന്ന് വാഗ്ദാനം ചെയ്താണ് നിക്ഷേപം സ്വീകരിച്ചത്. പറഞ്ഞ പ്രകാരം ലാഭ വിഹിതം കൊടുക്കാതെയും നിക്ഷേപിച്ച പണം തിരിച്ച് നൽക്കാതെയും ചെയ്തതിനെ തുടർന്നാണ് കസബ പോലീസിൽ പരാതി നൽകിയത്.
തൃശ്ശൂർ വരന്തരപ്പിള്ളി നന്ദിപുലം കുമരഞ്ചിറ മഠം വീട്ടിൽ സുധാകരൻ മകൻ ശ്രീനാഥ്(31) എന്നയാളെയാണ് ഒളിവിൽ കഴിയവെ കസബ ഇൻസ്പെക്ടർ രാജീവ് NS വും സംഘവും ചേർന്ന് ചെന്നൈയിൽ നിന്നും പിടികൂടിയത്. ചട്ടവിരുദ്ധ നിക്ഷേപ നിരോധന നിയമ പ്രകാരമുള്ള കുറ്റകൃത്യങ്ങളും വഞ്ചന കുറ്റവുമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. ഈ കേസ്സുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റ് ഉടൻ തന്നെ ഉണ്ടാകുമെന്ന് കസബ ഇൻസ്പെക്ടർ അറിയിച്ചു.