കൊല്ലം: കൊല്ലത്ത് ഉളിയക്കോവിലിൽ മെഡിക്കൽ സർവീസസ് കോർപ്പറേഷൻ്റെ മരുന്ന് സംഭരണ കേന്ദ്രത്തിൽ തീപിടിത്തം. ഗോഡൗൺ പൂർണമായും കത്തിനശിച്ചു. രാത്രി എട്ടരയോടെയാണ് തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിൻ്റെ മുൻവശത്ത് തീപിടിച്ചതു കണ്ട നാട്ടുകാരാണ് വിവരം ഫയർ ഫോഴ്സിനെ അറിയിച്ചത്. കൊല്ലം ജില്ലയിലെ എല്ലാ ഇടങ്ങളിലേക്കും മരുന്നെത്തിക്കുന്ന കേന്ദ്രത്തിലാണ് തീപിടിത്തം ഉണ്ടായത്.
